Lionel Messi finally returns to full training alongside his teammates
ലാ ലിഗ ചാമ്പ്യന്മാരായ ബാഴ്‌സലോണയ്ക്ക് ആത്മവിശ്വാസം നല്‍കി ശുഭവാര്‍ത്ത. പരിക്കിനെത്തുടര്‍ന്ന് ആദ്യ മത്സരം കളിക്കാതിരുന്ന സൂപ്പര്‍ താരം ലയണല്‍ മെസ്സി രണ്ടാം മത്സരത്തില്‍ കളിക്കുമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ക്ലബ്ബ് ഫിസിയോയ്‌ക്കൊപ്പം കഠിന പരിശീലനം നടത്തുന്ന മെസ്സിയുടെ വീഡിയോ ക്ലബ്ബ് പുറത്തുവിട്ടിട്ടുണ്ട്.